'വലതുവശത്തെ കള്ളൻ' ജോജുവും ബിജു മേനോനും ഒന്നിക്കുന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ' റിലീസ് തീയതി പ്രഖ്യാപിച്ചു

'വലതുവശത്തെ കള്ളൻ' ജോജുവും ബിജു മേനോനും ഒന്നിക്കുന്ന ജീത്തു ജോസഫ്  ചിത്രത്തിന്റെ  ' റിലീസ് തീയതി പ്രഖ്യാപിച്ചു
Dec 24, 2025 02:46 PM | By Kezia Baby

(https://moviemax.in/) ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വലതുവശത്തെ കള്ളൻ' റിലീസ് തീയതി പുറത്ത്. 2026 ജനുവരി 30ന് സിനിമ തിയേറ്ററുകളിലെത്തും. ബിജു മേനോൻ, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും നേർക്കുനേർ വരുന്ന പ്രൊമോ വീഡിയോയാണ് ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചുകൊണ്ട് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

ബിജു മേനോന്റെയും ജോജു ജോർജിന്റെയും ജന്മദിനത്തിൽ അവരവരുടേതായ കഥാപാത്രങ്ങളുടെ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ത്രില്ലർ സ്വഭാവമുള്ള ഇമോഷണൽ ഡ്രാമയായിട്ടാണ് സിനിമ ഒരുക്കുന്നത് എന്നാണ് സൂചന. തനതായ അഭിനയ ശൈലിയിലൂടെ പ്രേക്ഷക മനസിൽ ശക്തമായ സ്വാധീനമുണ്ടാക്കിയ നടന്മാരാണ് ജോജുവും ബിജു മേനോനും. രണ്ടു പേർക്കും അഭിനയത്തിൽ മാറ്റുരയ്ക്കാൻ ലഭിച്ചിരിക്കുന്ന അപൂർവ അവസരം കൂടിയാണ് ഈ ചിത്രം.

ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈം സ്റ്റോറീസുമായി സഹകരിച്ചാണ് ഈ ചിത്രം നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - കെറ്റിനാ ജീത്തു , മിഥുൻ ഏബ്രഹാം. സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമാതാക്കൾ.

ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ്. കെ.യു, ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 'കൂദാശ' എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തത് ഡിനു തോമസ് ആണ്.

സംഗീതം -വിഷ്ണു ശ്യാം, ഛായാഗ്രഹണം - സതീഷ് ക്കുറുപ്പ്, എഡിറ്റിങ്- വിനായക്, കലാസംവിധാനം. പ്രശാന്ത് മാധവ്, മേക്കപ്പ് -ജയൻ പൂങ്കുളം, കോസ്റ്റ്യും ഡിസൈൻ - ലിൻഡ ജീത്തു, സ്റ്റിൽസ് - സബിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അറഫാസ് അയൂബ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ഫഹദ് (അപ്പു), അനിൽ.ജി. നമ്പ്യാർ, പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തും

'Right-Way Thief' release date announced, Jeethu Joseph

Next TV

Related Stories
183ൽ 168 ചിത്രങ്ങളും നഷ്ടം; ഈ വർഷം മലയാള സിനിമയുടെ നഷ്ടം 360 കോടി - പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

Dec 24, 2025 04:18 PM

183ൽ 168 ചിത്രങ്ങളും നഷ്ടം; ഈ വർഷം മലയാള സിനിമയുടെ നഷ്ടം 360 കോടി - പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

183ൽ 168 ചിത്രങ്ങളും നഷ്ടം, സിനിമാ ഇൻഡസ്ട്രിയിലെ ലാഭ നഷ്ട കണക്കുകളുമായി നിർമാതാക്കളുടെ...

Read More >>
'ആ നല്ല നാൾ ഇനി തുടരുമോ....'; പ്രണയവും വിരഹവും നിറച്ച് വെള്ളേപ്പം, വിനീത് ശ്രീനിവാസൻ ഗാനം പുറത്ത്

Dec 24, 2025 02:10 PM

'ആ നല്ല നാൾ ഇനി തുടരുമോ....'; പ്രണയവും വിരഹവും നിറച്ച് വെള്ളേപ്പം, വിനീത് ശ്രീനിവാസൻ ഗാനം പുറത്ത്

'വെള്ളേപ്പം' , വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം, 'ആ നല്ല നാൾ ഇനി...

Read More >>
ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ നാളെ മുതൽ തിയറ്ററുകളിൽ

Dec 24, 2025 01:54 PM

ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ നാളെ മുതൽ തിയറ്ററുകളിൽ

വൃഷഭ,ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം,നാളെ മുതൽ...

Read More >>
നടിയെ ആക്രമിച്ചത് ഭൂമി ഇടപാടിന്റെ പേരിലോ? ദിലീപ് മാത്രമല്ല, പിന്നിൽ ആ 'മാഡം' ഉണ്ട്! ദിലീപിനെ ചൊടിപ്പിച്ചത് അതിജീവിതയുടെ ആ നിലപാട്

Dec 24, 2025 01:42 PM

നടിയെ ആക്രമിച്ചത് ഭൂമി ഇടപാടിന്റെ പേരിലോ? ദിലീപ് മാത്രമല്ല, പിന്നിൽ ആ 'മാഡം' ഉണ്ട്! ദിലീപിനെ ചൊടിപ്പിച്ചത് അതിജീവിതയുടെ ആ നിലപാട്

നടിയെ ആക്രമിച്ച കേസ്, ദിലീപ് അതിജീവിത ഭൂമിഇടപാട് , കാവ്യദിലീപ് ബന്ധം, മഞ്ജു ദിലീപിന്റെ ബന്ധം അറിഞ്ഞ വൈരാഗ്യം...

Read More >>
ചിരിയുടെ പര്യായത്തിന് മുൻപിൻ... ശ്രീനിവാസൻ അന്ത്യവിശ്രമം കൊള്ളുന്ന 'പാലാഴി'യിൽ പുഷ്പാർച്ചനയുമായി സുരേഷ് ഗോപി; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

Dec 24, 2025 12:00 PM

ചിരിയുടെ പര്യായത്തിന് മുൻപിൻ... ശ്രീനിവാസൻ അന്ത്യവിശ്രമം കൊള്ളുന്ന 'പാലാഴി'യിൽ പുഷ്പാർച്ചനയുമായി സുരേഷ് ഗോപി; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

ശ്രീനിവാസൻ അന്ത്യവിശ്രമം കൊള്ളുന്ന പാലാഴി, പുഷ്പാർച്ചനയുമായി സുരേഷ് ഗോപി, കുടുംബാംഗങ്ങളെ...

Read More >>
Top Stories